Thursday, August 7, 2014

താണിക്കുടം സ്കൂൾ

ജന ഗണ മന... ദേശീയ ഗാനം സ്കൂളിലെ അസംബ്ലിക്കാണ് കൂടുതലും ഞാൻ കേട്ടിട്ടുള്ളത്. ഒന്ന് മുതൽ ഏഴു വരെയുള്ള പഠന കാലത്ത് ഞാൻ കേട്ട ദേശീയ ഗാനത്തിന് ഒരു പ്രാധാന്യവും ഞാൻ നൽകിയിരുന്നില്ല... വെറും രണ്ടര വർഷം മാത്രമേ താണിക്കുടം സ്കൂളിൽ ഞാൻ പഠിച്ചിട്ടുള്ളൂ... ഇന്ന് ഞാൻ ദേശീയ ഗാനം കേൾക്കുമ്പോളെല്ലാം ഒരമ്മയിൽ വരുന്ന ഒരേ ഒരു സ്കൂൾ താണിക്കുടം സ്കൂൾ ആണ്. അന്ന് ഞാൻ നിന്നിരുന്ന സ്ഥലം എനിക്ക് ഓർമ വരും. പ്രധാന അദ്ധ്യാപിക, ചില സുഹൃത്തുക്കൾ, കുസൃതികൾ, വേദനകൾ, കളികൾ, ചിരികൾ, അങ്ങിനെ പലതും... എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്കൂൾ... എന്നാൽ വേദനിപ്പിക്കുന്ന ഒരു കാര്യം അവിടെ നിന്നും എനിക്ക് മൂന്നു പ്രിയ സുഹൃത്തുക്കളെ ലഭിച്ചിരുന്നു, പക്ഷെ അവരുമായുള്ള അകലം ഇന്ന് വളരെ കൂടുതലായിരിക്കുന്നു. അവരെ കണ്ടെത്തണം. സ്കൂളിൽ ഒന്നിച്ചു പോകണം. ഗ്രൗണ്ടിൽ കളിക്കണം. തൊട്ടടുത്തുള്ള പുഴയിൽ കല്ലെടുതെരിയണം. മഴ പെയ്യുമ്പോൾ ഒരു കുടയുടെ ചുവട്ടിൽ തോളത് കൈ ചേർത്ത് ഗ്രൌണ്ടിലെ ചെളിവെള്ളത്തിൽ കാലിട്ടടിക്കണം... സ്കൂളിനു പുറകിൽ ഉള്ള ലൈബ്രറി ചുമരിൽ കാര്യം സാധിക്കണം... ഒറ്റക്ക് ഒരു രാത്രി എഴാം ക്ലാസ് ബി യിൽ കിടന്നുറങ്ങണം...